ഇന്ന് വിജയ ദശമി. കുരുന്നുകൾ ഇന്ന് നാവിലും അന്നമായ അരിയിലും ആദ്യാക്ഷരം കുറിക്കും. കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭച്ചടങ്ങ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് നടക്കും.
പല്ലിന്റെ ആരോഗ്യത്തിന് ഇനി പൽപ്പൊടി ശീലമാക്കാം; വീട്ടിൽ തന്നെ തയ്യാറാക്കാം; ഗുണങ്ങൾ ഏറെ
ക്ഷേത്രങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടക്കും. ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം, ചിറ്റൂർ തുഞ്ചൻമഠം, ഒ വി വിജയൻ സ്മാരകം (തസ്രാക്ക്) തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലുൾപ്പെടെ വിദ്യാരംഭ ചടങ്ങുകൾ നടക്കും.
ശ്വാസകോശം ക്ളീൻ ആകാൻ ഒരു അത്ഭുത പാനീയം തയ്യറാക്കാം
ഇവിടങ്ങളിലെല്ലാം ചടങ്ങിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ രാവിലെ ഏഴിന് ചടങ്ങുകൾക്ക് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക