തൊട്ടിലിൽ നിന്നും താഴെ വീണ് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പഴയന്നൂര്‍ പൊറ്റ പട്ടിയത്തുകുന്ന് അംഗന്‍വാടിക്ക് സമീപം ഷാഹുല്‍ ഹമീദിന്റെയും ആഷിഫയുടെയും മകള്‍ ലിബയാണ് മരിച്ചത്.
പിഎഫ് പെൻഷൻകാർക്ക് ഇനി ലഭിക്കും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്
തൊട്ടിലില്‍ ഉറങ്ങിക്കൊണ്ടിരുന്ന കുട്ടി എഴുന്നേറ്റപ്പോള്‍ നിലത്തേക്ക് വീണാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാഹുല്‍ ഹമീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക