മുപ്പതുകളിലും നാൽപ്പതുകളിലും പ്രശസ്തനായ ഇംഗ്ലീഷ് കവിയായിരുന്ന ലൂയിസ് മക്നീസ് ജ്യോതിഷത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി. ജ്യോതിഷത്തെ എങ്ങനെ വ്യാഖ്യാനിക്കാം, നടപ്പിലാക്കാം എന്നതായിരുന്നു അത്. 1950-ലെ മഹത്തായ ചിത്രമായ സൺസെറ്റ് ബൊളിവാർഡിൽ ജ്യോതിഷം ഒരു ജനപ്രിയ വിനോദമായി മാറി.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
മേടക്കൂറുകാര്‍ ഒക്ടോബർ മാസത്തിൽ നിത്യവും സൂര്യഭഗവാനെ പ്രാർഥിക്കുന്നതും ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും നന്നായിരിക്കും. ഇടവക്കൂറുകാര്‍ക്ക് മഹാലക്ഷ്മീ പൂജ എല്ലാവിധ ഗുണഫലങ്ങളും നൽകും. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ ഒക്ടോബര്‍ മാസത്തില്‍ ശ്രദ്ധിക്കേണ്ടത്
മേടക്കൂറ്
കന്നി രാശിയിൽ സൂര്യൻ നില്ക്കുന്ന കാലം നന്നായിരിക്കുന്നതിനാൽ നിത്യവും സൂര്യഭഗവാനെ പ്രാർഥിക്കുന്നതും ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നതും നന്നായിരിക്കും. തുലാം രാശിയിൽ സൂര്യൻ നീചനായി നിൽക്കുന്ന കാലയളവിൽ ദാമ്പത്യജീവിതപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ആദിത്യഹൃദയമന്ത്രം നിത്യം ജപിക്കാം. ശിവപാർവതീക്ഷേത്രത്തിൽ ഉമാമഹേശ്വര അർച്ചന നടത്തുന്നതും നന്നായിരിക്കും.
ഇടവക്കൂറ്
മഹാലക്ഷ്മീ പൂജ എല്ലാവിധ ഗുണഫലങ്ങളും നൽകും.
മിഥുനക്കൂറ്
സുന്ദരീമന്ത്രം അർച്ചന നടത്തുന്നതും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മാലയും ഭാഗ്യസൂക്തം അർച്ചനയും നടത്തുന്നതും നാഗദേവകൾക്ക് മഞ്ഞൾപൊടി സമർപ്പിക്കുന്നതും നന്നായിരിക്കും.
കർക്കടകക്കൂറ്
നാഗദേവതകൾക്കും സുബ്രഹ്മണ്യസ്വാമിക്കും ദേവീക്ഷേത്രത്തിലും ദർശനം നടത്തി പ്രാർഥിക്കുന്നത് നന്നായിരിക്കും.
ചിങ്ങക്കൂറ്
സന്താനസൗഭാഗ്യവും സന്തതികൾക്ക് വിദേശത്ത് ജോലി ഭാഗ്യവും ലഭിക്കും. മഹാലക്ഷ്മിയെ നിത്യം പ്രാർഥിക്കുന്നത് നന്നായിരിക്കും.
കന്നിക്കൂറ്
വിഷ്ണുക്ഷേത്രത്തിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി തുളസി മാല ചാർത്തുന്നത് കൂടുതൽ ഗുണഫലം നൽകും.
തുലാക്കൂറ്
മഹാലക്ഷ്മിയെ പൂജിക്കുന്നത് നന്നായിരിക്കും.
വൃശ്ചികക്കൂറ്
വ്യാഴപ്രീതിക്കായി സഹസ്രനാമം ജപിക്കുകയും ഭാഗ്യസൂക്തം അർച്ചന നടത്തുകയും ചെയ്യുന്നത് നന്നായിരിക്കും.
ധനുക്കൂറ്
ഗണപതി ഭഗവാന് അപ്പം നിവേദിക്കുന്നത് നന്നായിരിക്കും.
മകരക്കൂറ്
ഭദ്രകാളീക്ഷേത്രത്തിൽ ചുവന്ന പട്ടു സമർപ്പിക്കുന്നതും ഗുരുതി പുഷ്പാഞ്ജലി കഴിക്കുന്നതും നന്നായിരിക്കും.
കുംഭക്കൂറ്
ശനീശ്വരന് നെയ്വിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് നന്നായിരിക്കും.
മീനക്കൂറ്
ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക