Home LATEST NEWS ബോളിവുഡ് താരം അരുണ്‍ ബാലി അന്തരിച്ചു

ബോളിവുഡ് താരം അരുണ്‍ ബാലി അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി(79) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1991 ൽ സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് അരുൺ ബാലി അരങ്ങേറ്റം കുറിച്ചത്. 3 ഇഡിയറ്റ്സ്, കേദാർനാഥ്, പാനിപ്പത്ത്, ഹേ റാം, ദന്ത് നായക്, റെഡി, സമീന്‍, പോലീസ് വാല ഗുണ്ട തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ദസ്തൂർ, കുങ്കും, ശക്തിമാൻ, മഹാഭാരതം, ആഹത്, സ്വാഭിമാൻ, ചാണക്യ എന്നിവയാണ് അരുൺ ബാലി അഭിനയിച്ച സീരിയലുകൾ.

Also Read :   2.53 കോടി ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടതായി കോർപ്പറേഷൻ; മുൻ മാനേജർക്കെതിരെ പരാതി