കൈപ്പക്ക എന്നറിയപ്പെടുന്ന പാവയ്ക്ക പലർക്കും ഇഷ്ടമല്ല അതിന് കാരണം മറ്റൊന്നുമല്ല അതിന്റെ കായ്പ്പ് തന്നെയാണ്. എന്നാൽ പച്ചക്കറികളിൽ ഏറ്റവും ഔഷധ ഗുണങ്ങ ളുള്ള ഒന്നുകൂടിയാണ് പാവയ്ക്ക. നിരവധി ഗുണങ്ങളാണ് ഇത് തരുന്നതെന്ന് പലർക്കും അറിയില്ല.
ആസ്മ ജലദോഷം ചുമ എന്നിവയ്ക്ക് ഏറ്റവും നല്ല ഒരു പ്രതിവിധിയാണ് പാവയ്ക്ക. ഒരു ഗ്ലാസ്സ് പാവയ്ക്ക ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് കരൾ രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പ്രമേഹത്തെ ഇല്ലാതാക്കാൻ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പാവയ്ക്ക നീര്. പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള ഇൻസുലിൻ പോലുള്ള രാസവസ്തുക്കൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നു. പാവയ്ക്കയ നീരിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനപ്രക്രിയ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.കൂടാതെ പാവയ്ക്കയുടെ ഇലയോ, കായോ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
പാവയ്ക്കയ്ക്ക് മാത്രമല്ല ഔഷധഗുണങ്ങളുള്ളത് ഇതിന്റെ വേര്, ഇല എന്നിവയ്ക്കും വളരെയേറെ ഔഷധഗുണങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
പാവലിന്റെ ഇലയുടെ നീര് ഓരോ സ്പൂൺ വീതം ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് വളരെ നല്ലൊരു മരുന്നാണ്.
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിന്
പാവയ്ക്ക അരച്ച് വെള്ളത്തിൽ കലക്കി പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലിന് വളരെ നല്ലൊരു മരുന്നാണ്.
പാവലിന്റെ ഇലയുടെ നീരും ഇന്തുപ്പും കായവും ചേർത്ത് കഴിക്കുന്നത് കൃമി രോഗങ്ങൾ ശമിക്കുന്നതിന് നല്ലൊരു മരുന്നാണ്.
ഒരു പാവയ്ക്കയും രണ്ട് അരയാലിലയും കൂടി ചതച്ച് മോരിൽ കലക്കി ഒരു ദിവസം ഒരു നേരം വീതം പതിവായി കഴിച്ചാൽ അർശസ് ശമിക്കാൻ നല്ലൊരു മരുന്നാണ്
പാവലിന്റെ ഇലയരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടുന്നത് തേൾവിഷം ശമിക്കാൻ നല്ലൊരു മരുന്നാണ്. മാത്രമല്ല പല്ലി വിഷത്തിനും ഇത് വളരെ നല്ലതാണ്
പാവൽ ഇല അരച്ച് ദിവസം രണ്ടു നേരം കാൽവെള്ളയിൽ പുരട്ടുന്നത് ഉള്ളംകാൽ പുകച്ചിൽ മാറിക്കിട്ടും.
പാവയ്ക്ക അരിഞ്ഞതും അല്പം ഉപ്പും തൈരിൽ ചേർത്ത് ചവച്ചുതിന്നുന്നത് പ്രമേഹ രോഗശമനത്തിന് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക