ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ഭാര്യ ജയാബച്ചൻ തന്റെ മകനും നടനുമായ അഭിഷേക് ബച്ചനോടൊപ്പം സെൽഫിയെടുക്കാൻ എത്തിയ ആരാധകരോട് കയർത്തു സംസരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
“നിങ്ങളെന്താണ് ചെയ്യുന്നത്. ഞങ്ങൾ പറ്റില്ലെന്ന് പറഞ്ഞതല്ലേ. കുറച്ച് മര്യാദ കാണിക്കൂ. ഭോപാലിലെ ആളുകൾക്ക് കുറച്ച് മര്യാദ വേണം.”എന്നാണ് ജയ ബച്ചൻ പറഞ്ഞത്.
എന്നാൽ അതൊന്നും കാര്യമാക്കാതെ വീണ്ടും ആളുകൾ സെൽഫി എടുത്ത് തുടങ്ങിയപ്പോൾ “നിങ്ങൾക്കൊന്നും നാണമില്ലേ.” എന്നും ജയാബച്ചൻ ചോദിക്കുന്നത് വിഡിയോയിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക