മഞ്ഞളിന്റെ ഔഷധഗുണങ്ങളെപ്പറ്റി പ്രത്യേകം പറയേണ്ടതില്ല. മറ്റനേകം ഗുണങ്ങൾക്കൊപ്പം തന്നെ മഞ്ഞളിന് കുടവയർ കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതിനായി മഞ്ഞൾ ചായ ശീലമാക്കിയാൽ മതി. ഇതിനായി മഞ്ഞൾ ചായ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് തിളച്ച ശേഷം അത് അടുപ്പിൽ നിന്ന് മാറ്റി ചൂടാറാൻ വെക്കാം. ഈ വെള്ളം ദിവസവും കുടിക്കുക. ഇഞ്ചി ചേർക്കുന്നതിന് പകരം പുതിനയോ, പട്ടയോ ആയാലും നല്ലതാണ്.
പാനീയത്തിന് മധുരം വേണമെന്ന് തോന്നിയാൽ പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്.
ഈ ചായ ചാടിയ വയറിനെ ഒതുക്കാനുള്ള ഒറ്റമൂലിയാണ്. ഫാറ്റ് സെൽ പ്രോലിഫറേഷൻ ഒഴിവാക്കുന്നതിന് മഞ്ഞളിന്റെ ഈ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് സാധിക്കും.
രക്തസമ്മർദം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. എന്നാൽ ഇത് ഉപയോഗിക്കുന്നത് അധികമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക