കറ്റാർവാഴ എല്ലാവരും തന്നെ പലതരത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധവും സൗന്ദര്യ വർദ്ധക വസ്തുവുമാണ്. മുഖത്തെ ചുളിവുകള്‍ മാറാൻ പ്രകൃതി ദത്ത വസ്തുക്കളാണ് കൂടുതല്‍ സഹായിക്കുക. ഇത്തരത്തിലെ ഒന്നാണ് കറ്റാര്‍ വാഴ. ഇതിലെ വിറ്റാമിന്‍ ഇ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്. മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർ വാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ ഇതാ
മഞ്ഞളും കറ്റാർവാഴ ജെല്ലും: മഞ്ഞള്‍പ്പൊടിയ്ക്ക് മുഖത്തെ ചുളിവുകള്‍ മാറ്റാനുള്ള കഴിവുണ്ട്. മഞ്ഞൾ നല്ലൊരു അണുനാശിനി കൂടിയാണിത്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും മഞ്ഞളും ചേർത്ത് മുഖത്തിടുന്നത് ചുളിവുകൾ അകറ്റാൻ ഏറെ ഗുണം ചെയ്യും.
വെള്ളരിക്ക നീരും കറ്റാർവാഴ ജെല്ലും: ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും കറ്റാർവാഴ ജെല്ലും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.
പാലും കറ്റാർവാഴ ജെല്ലും: മുഖത്തെ ചുളിവുകള്‍ എളുപ്പം നീക്കാനുള്ള വഴിയാണ് കറ്റാര്‍ വാഴ ജെല്ലും, പാല് മിശ്രിതവും. തിളപ്പിയ്ക്കാത്ത രണ്ട് ടീസ്പൂൺ പാലും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. പാല് നല്ലൊരു മോയ്സ്ചറൈസറാണ്. ഇത് ചര്‍മ കോശങ്ങള്‍ക്കടിയിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്കുന്നു.
റോസ് വാട്ടറും കറ്റാർവാഴ ജെല്ലും: റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത മിശ്രിതം മുഖത്തിടുന്നത് മുഖത്തെ കറുപ്പകറ്റാൻ സഹായിക്കുന്നു. ഈ മിശ്രിതം മുഖത്തിട്ട ശേഷം മസാജ് ചെയ്യുക. ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക