സമയലാഭത്തിൽഈ ചിക്കൻ ബിരിയാണി പ്രെഷർ കുക്കറിൽ തയ്യറാക്കാം
ഒരു കിലോ ചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന ബിരിയാണിയുടെ ചേരുവകൾ
ചിക്കന്‍ – ഒരു കിലോ
ബിരിയാണി അരി – 4 കപ്പ്
വെള്ളം – 6 കപ്പ്
സവാള – മൂന്നെണ്ണം
തക്കാളിവലുത് – 1
ഇഞ്ചി വെളുത്തുള്ളി paste- 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് –
നെയ്യ് – 2ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
പട്ട – 1
ഗ്രാമ്പൂ – മൂന്നെണ്ണം
ഏലക്കായ ഒന്നോ,രണ്ടോ
വലിയ ജീരകം കാൽ ടീ സ്പൂൺ
നാരങ്ങാ നീര് – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലി, പൊതീന – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വെക്കുക.
കുക്കറിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം എന്നിവ ചേര്‍ക്കുക.
ഉള്ളി കൂടെ ചേര്‍ത്ത് വഴറ്റണം. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക്, തക്കാളി എന്നിവ അതിലേക്ക് ചേര്‍ത്ത് വഴറ്റുക..
ശേഷം ചിക്കന്‍, വെള്ളം, നെയ്യ്, ഗരം മസാല, മല്ലി, പൊതീന എന്നിവ ചേർക്കുക
വെള്ളം തിളയ്ക്കുമ്പോള്‍ അരി ചേര്‍ക്കുക. കുക്കർ അടച്ചു വേവിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക