ഗ്രീൻ ടീയുടെ ഉപഭോഗം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം .യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് (ഇഎഎസ്ഡി) വാർഷിക യോഗത്തിൽ ഈ പഠനം അവതരിപ്പിച്ചു.
പ്രതിദിനം നാല് കപ്പ് ചായ കുടിക്കുന്നവർക്ക് ശരാശരി 10 വർഷത്തിനിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 17 കുറവാണെന്ന് പഠനം പറയുന്നു.
”പഠന ഫലങ്ങൾ ഞങ്ങൾക്ക് ആവേശം പകരുന്നതാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആളുകൾക്ക് ദിവസം നാല് കപ്പ് ചായ കുടിക്കുന്നത് പോലെ ലളിതമായ എന്തെങ്കിലും ചെയ്യാൻ കഴിയും,” ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള പ്രധാന എഴുത്തുകാരിയായ ചിയായിങ് ലി പറഞ്ഞു.
ചായയിൽ പാൽ ചേർക്കുമ്പോൾ അതിന്റെ സംരക്ഷണ ഫലം വർധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. പാൽ ചേർത്തുള്ള ചായ കൂടുതൽ ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നു.
മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങളെ കുറിച്ച് അറിയാം
ചായയിലെ പോളിഫെനോൾ പോലുള്ള പ്രത്യേക ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ലി അഭിപ്രായപ്പെട്ടു.
നാല് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിന്റെ ഫലമായി ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നുവെന്ന് ബെംഗളൂരുവിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ.രവി ശങ്കർജി കേസരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക