മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്നത്തെ ലേഖനം.
മുട്ട
കെരാട്ടിൻ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച പ്രകൃതിദത്തമായ മാർഗ്ഗമാണ് മുട്ട. കെരാറ്റിൻ, ബയോട്ടീൻ, പ്രോട്ടീൻ എന്നിവ അടങ്ങിയ മുട്ട മുടി വളർച്ചയെ സഹായിക്കും. അതിനാൽ ദിവസവും ഒരു മുട്ട മുഴുവനായും മൂന്നു മുട്ടയുടെ വെള്ളയും കഴിക്കുന്നത് നല്ലതാണ്.
രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും ഏറെ മുന്നിലാണ് പച്ചകുരുമുളക്; പ്രതിരോധശേഷി മെച്ചപ്പെടുത്താൻ അത്യുത്തമം !
നട്സ്
തലേദിവസം വെള്ളത്തിലിട്ട് വച്ച ബദാം ഏഴെണ്ണം വീതം കഴിക്കാം, ഒപ്പം 2 വാൾനട്ടും. വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക്, എസെൻഷ്യൽ ഫാറ്റി ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് നട്സ്.
വിത്തുകൾ
1 ടീസ്പൂൺ സൺഫ്ളവർ വിത്ത്, 1 ടീസ്പൂൺ ഫ്ളാക്സി സീഡ്സ്, 1 ടീസ്പൂൺ ചിയാ സീഡ്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സെലീനിയം. ഒമേഗ 3, സിങ്ക്, വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ഈ വിത്തുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക