ലക്നൗ: യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അസം ഖാൻ കുറ്റക്കാരനെന്ന് കോടതി. 2019ലെ കേസിൽ റാംപുർ കോടതി വൈകുന്നേരം നാലുമണിയോടെ വിധി പറയും.
റാംപുരിൽനിന്നുള്ള എംഎൽഎയായ അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ൽ അധികം കേസുകളുണ്ട്.
2020ൽ അറസ്റ്റിലായ ഇദ്ദേഹം 27 മാസം ജയിലിൽ ആയിരുന്നു. ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക