മിന്നല്‍ മുരളിക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോയുമായി ദിലീപിന്റെ ‘പറക്കും പപ്പന്’ എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ‘ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വിയാന്‍ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന് പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക