ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ച പ്രശസ്ത സിനിമാ സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ കെ പി കുമാരൻ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ്.ജന്മനാട് അദ്ദേഹത്തെ ആദരിക്കാനൊരുങ്ങുകയാണ്. നവംബർ 7 ന് ഫിലിം ഫെസ്റ്റിവലോട് കൂടി ആരഭിക്കുന്ന പരിപാടി സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്യും.
കെ പി കുമാരൻ തന്റെ എൻപതാം വയസ്സിൽ നിർമിച്ച് സംവിധാനം ചെയ്ത മഹാകവി കുമാരനാശാന്റെ ജീവിതകഥയെ ആസ്പദമാക്കിയ സിനിമ “ഗ്രാമ വൃക്ഷത്തിലെ കുയിൽ”കൂത്തുപറമ്പ് ബേബി സിനിമാസിൽ രാവിലെ 10.30 മണിക്കും 4 മണിക്കും പ്രത്യേക പ്രദർശനം. സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും.
11ന് മീറ്റ് ദി ഡയറക്ടർ പരിപാടി..4മണിക്ക് ജന്മനാടായ പാലത്തുംങ്കരയിൽ സ്വീകരിച്ച് ഘോഷയാത്രയായി കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ ആദരം കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും . ചലച്ചിത്ര അക്കാദമി സെക്രട്ടറി രഞ്ജിത്ത് മുഖ്യാതിഥി ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക