കണ്ണൂര്‍: കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എം വി ജയരാജൻ.
സുധാകരന്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്ന് എം വി ജയരാജൻ വിമര്‍ശിച്ചു. മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരൻ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താൻ ബിജെപിയിലേക്ക് പോകുമെന്നാണ് സുധാകരൻ ആവർത്തിക്കുന്നത്. കോൺഗ്രസിന് ഭാവിയില്ലെന്ന് കരുതിയാവും സുധാകരൻ ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയുമായുള്ള വിലപേശൽ ആണോ എന്ന് സംശയിക്കുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക