താരന് എന്തുകൊണ്ടാണ് വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പല കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് മൂലവും താരനുണ്ടാകാം. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിക്കില്ല. താരന് വന്നുകഴിഞ്ഞതിന് ശേഷമെങ്കിലും ശുചിത്വം ഉറപ്പാക്കുക. തുടര്‍ന്നും താരന് മാറുന്നില്ലയെങ്കില്‍ അത് ശുചിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്ന് മനസിലാക്കാം.
താരന് ഉണ്ടാകാനുള്ള പ്രധാനപ്പെട്ട് മറ്റ് മൂന്ന് കാരണങ്ങള്‍ കൂടി ഡോ. ജയശ്രീ വ്യക്തമാക്കുന്നു:-
– കാലാവസ്ഥാവ്യതിയാനം
– അമിതമായി വിയര്‍ക്കുന്നത്
– ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
ഇനി താരന് അകറ്റിനിര്‍ത്താന്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ കൂടി ഡോക്ടര്‍ വിശദീകരിക്കുന്നു.
– ‘Ketoconazole’, അല്ലെങ്കില്‍ ‘Zinc pyrithione’ എന്നിവ രണ്ട് ശതമാനം അടങ്ങിയ ഷാമ്പൂ ഉപയോഗിക്കാം.
– തല വൃത്തിയായി സൂക്ഷിക്കുക.
-പലവിധത്തിലുള്ള ഹെയര്‍ കെയര്‍ ഉത്പന്നങ്ങളുണ്ട്. ഇവയുടെ ഉപയോഗം അമിതമാകാതെ നോക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക