ചെല്ല അയ്യാവു സംവിധാനം ചെയ്ത് മലയാളി താരം ഐശ്വര്യ ലക്ഷ്മി നായികയായും വിഷ്ണു വിശാല്‍ നായകനായും എത്തുന്ന പുതിയ ചിത്രമാണ് ‘ഗാട്ട കുസ്തി’. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്പോർട്സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഇപ്പോൾ ഇതാ ‘ഗാട്ട കുസ്തി’യെന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു. തെലുങ്കില്‍ ‘മട്ടി കുസ്തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക