അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ’ഗോൾഡ്’. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രം ഇന്നാണ് തിയറ്ററുകളിൽ എത്തിയത്
ഈ അവസരത്തിൽ ചിത്രത്തിന്റെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിറ പ്രവർത്തകർ. തകർപ്പൻ ഡാൻസുമായി പൃഥ്വിരാജ് എത്തുന്ന ‘തന്നെ തന്നെ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും ഗാനരംഗത്തുണ്ട്. രാജേഷ് മുരുകേശൻ സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക