വളര്‍ന്നു വരുന്ന കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പോഷക സമൃദമായ ഭക്ഷണങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അതില്‍ കുട്ടികള്‍ക്ക് പാല് കൊടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ,് പ്രത്യേകിച്ച് ആട്ടിന്‍ പാല്. കുട്ടികള്‍ക്ക് പശുവിന് പാലിനേക്കാള്‍ മികച്ചത് ആട്ടിന്‍ പാല് തന്നെയാണ്.
ആട്ടിന്‍ പാല് പെട്ടെന്നു ദഹിയ്ക്കുന്ന ഒന്നാണ്. പശുവിന് പാലിനേക്കാള്‍ ആട്ടിന്‍പാലിന് ദഹന ശേഷി കൂടുതലാണ്. കൊഴുപ്പു തീരെ കുറഞ്ഞ ഒന്നാണ് ആട്ടിന്‍ പാല്. ഇതാണ് ദഹനം എളുപ്പമാക്കുന്നതും. പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ് ഇത്. സാധാരണ ഗതിയില്‍ ഒരു വയസു മുതല്‍ കുട്ടികള്‍ക്ക് ആട്ടിന്‍ പാല് കൊടുത്തു തുടങ്ങാം. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഒഴിവാക്കാനും ആട്ടിന്‍ പാല് മികച്ച ഒന്നാണ്. ആട്ടിന്‍ പാലില്‍ സെലേനിയം എന്ന ഘടകം കുട്ടികള്‍ക്കു രോഗപ്രതിരോധ ശേഷി നല്‍കുന്നതിന് മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക