കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള – 2022 ലെ സ്വർണ സമ്മാന പദ്ധതിയുടെ സംസ്ഥാനതല സമ്മാനദാനച്ചടങ്ങ് കണ്ണൂരിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ആഗോളവത്ക്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിന്റെ തെളിവാണ് ഖാദി.
പ്രാദേശിക ഉൽപന്നമാണെങ്കിലും വിപണിയിൽ പിടിച്ചു നിൽക്കുക പ്രയാസകരമാണെന്ന് സ്പീക്കർ പറഞ്ഞു . കൊവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിൽപന കൈവരിക്കാൻ ഖാദിക്ക് സാധിച്ചു.
ഖാദി വസ്ത്രങ്ങളെ കൂടുതൽ മേഖലകളിലേക്ക് പ്രചരിപ്പിക്കാനും, തദ്ദേശ ഉൽപ്പന്നങ്ങളെ ഏറ്റവും മികച്ച രീതിയിൽ നിർമിച്ച് വിപണി കണ്ടെത്താനും നമുക്ക് സാധിക്കണം.
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചലചിത്ര താരം അഡ്വ. സി. ഷുക്കൂറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക