കണ്ണിനടിയിലെ കറുപ്പ് സൗന്ദര്യത്തിന് ഒരു വില്ലൻ തന്നെയാണ്. മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയെല്ലാം കണ്ണിന്റെ താഴെ കറുപ്പ് ഉണ്ടാകാനുള്ള പല കാരണങ്ങളാണ്. കണ്ണിന് അടിയിലെ കറുപ്പ് മാറ്റാന്‍ ചില പൊടികൈകള്‍ ഇതാ
കണ്ണിലെ കറുപ്പ് മാറ്റാനും കറ്റാര്‍വാഴ സഹായിക്കും.
രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കറ്റാര്‍വാഴ ജെല്‍ കണ്ണിന് താഴെ പുരട്ടി 5 മുതല്‍ 7 മിനിറ്റ് മസാജ് ചെയ്യുക. ഇതിന് ശേഷം കഴുകി കളയാം.
കണ്ണിന് അടിയില്‍ കറുപ്പ് മാറ്റാന്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്നതാണ് ടീ ബാഗുകള്‍.
രണ്ട് കണ്ണിലും വയ്ക്കാനായി ഓരോ ടീ ബാഗുകള്‍ എടുക്കുക. ഇത് അല്‍പ്പ നേരം വെള്ളത്തില്‍ മുക്കി ഫ്രിഡ്ജില്‍ വയ്ക്കാം. ഇതിന് ശേഷം ടീ ബാഗുകള്‍ എടുത്ത് 10 മുതല്‍ 12 മിനിറ്റ് കണ്ണിന് മുകളില്‍ വയ്ക്കാം.
കണ്ണിന് അടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് കറുപ്പ് നിറം മാറ്റാന്‍ വെള്ളരിക്ക സഹായിക്കും.
വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞ് എടുക്കുക. കട്ടി കുറച്ച് വേണം വെള്ളരിക്ക് അരിയാന്‍. ഇത് കണ്ണിന് മുകളില്‍ വയ്ക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക