ബ്രേക്ക്ഫാസ്റ്റിന് പോഷക സമൃദ്ധമായ ഒരു ദോശ തയ്യാറാക്കിയാലോ? ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് തിന. തിന കൊണ്ട് തയ്യാറാക്കുന്ന ദോശ ആയാലോ
മാവിന് വേണ്ടി
1/2 കപ്പ് തിന
1/4 കപ്പ് ഉഴുന്നുപരിപ്പ്
1 കപ്പ് പരത്തിയ അരി
1 ടേബിൾസ്പൂൺ ഉലുവ
1 ടേബിൾസ്പൂൺ salt
തിന വെള്ളമൊഴിച്ച് ഒരു രാത്രി മുഴുവൻ കുതിർത്ത് വെയ്ക്കുക. കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും കുതിർത്ത് വെക്കാൻ ശ്രദ്ധിക്കുക.മറ്റൊരു പാത്രത്തിൽ ഉഴുന്നും ഉലുവയും ചേർത്ത് എട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് വെക്കുക
ശേഷം ഉഴുന്നും ഉലുവയും ചേർത്ത് നന്നായി അരച്ചെടുക്കണം, തിനയും ഇതുപോലെ അരച്ചെടുക്കുക. രണ്ടും വേറെ വേറെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക.
അവൽ ഏകദേശം ഒരു അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ഇതും നന്നായി അരച്ചെടുക്കണം. ഇനി അരച്ചെടുത്തവയെല്ലാം ഒരു പാത്രത്തിൽ ഒന്നിച്ചെടുത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ വെച്ച് പുളിക്കൻ അനുവദിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കാം.
ഇനി ഒരു തവ ചൂടാക്കി ദോശ ചുട്ടെടുക്കാം. ക്രിസ്പി തിന ദോശ ചമ്മന്തിയോടൊപ്പം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക