മുഖത്തെ പാടുകള്‍ മാറ്റാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഔഷധമാണ് ആര്യവേപ്പില. ചര്‍മ്മ പ്രശ്നത്തിനും ആര്യവേപ്പില നല്ലതാണ്
. മഞ്ഞളും അത്തരത്തിൽ ഗുണം ചെയ്യുന്ന ഒന്നാണ്. ഇവ ഉപയോഗിച്ച് ഫേസ് പാക്ക് ഉണ്ടാകാം
ഒരുപിടി ആര്യവേപ്പില എടുക്കുക. ഫ്രഷ് ആര്യവേപ്പില എടുക്കുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അതുപോലെ തന്നെ മൂന്നോ നാലോ പച്ചമഞ്ഞളും എടുത്ത് നന്നായി അരച്ച് പേയ്സ്റ്റ് പരുവത്തില്‍ ആക്കി എടുക്കണം.
ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കണം. കുറഞ്ഞത് 15 മിനിറ്റെങ്കിലും വയ്ക്കുന്നത് നല്ലതാണ്. നന്നായി ഡ്രൈ ആക്കാന്‍ നില്‍ക്കരുത്. കാരണം, കൂടുതല്‍ ഡ്രൈ ആകുന്നത് ചര്‍മ്മത്തിന് നല്ലതല്ല.
അത്യാവശ്യം ഉണങ്ങി കഴിയുമ്പോള്‍ കൈകൊണ്ട് തിരുമ്മി മുഖത്തു നിന്നും അവ കളഞ്ഞതിന് ശേഷം സാധാ വെള്ളത്തില്‍ കഴുകുക. അതിനുശേഷം വീര്യം കുറഞ്ഞ ഫേയ്സ്വാഷ് ഉപയോഗിക്കാം. അല്ലെങ്കില്‍ കടലമാവ്, പയര്‍ പൊടി എന്നിവ ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക