പാത്രങ്ങളിൽ കരി പിടിച്ചാല്‍ പിന്നെ അത് കഴുകി വെളുപ്പിക്കാന്‍ ഒരു പാട് സമയം വേണ്ടി വരും. എന്നാലും അത്ര ക്ലീൻ ആവുകയുമില്ല. എന്നാല്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇങ്ങനെ കഴുകുന്നത് അവയുടെ കോട്ടിങ് ഇളകാനിടയാക്കിയേക്കും. കരി പോകാനിതാ എളുപ്പമാർഗം
ആദ്യം കരി പിടിച്ച പാനില്‍ നിറയെ തണുത്ത വെളളം നിറച്ച് തിളപ്പിക്കുക അതിന് ശേഷം തീ അണച്ച് അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഉരച്ചു കഴുകാം. കോട്ടിങ് പോകാതെ പാന്‍ വെട്ടിതിളങ്ങിക്കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക