- എല്ലാവരെയും ബാധിക്കുന്ന ഒന്നാണ് ടൈപ്പ് 2 പ്രമേഹം. എന്നാൽ പലരും ഇതിനെ കുറിച്ച് മനസിലാക്കുന്നില്ല.
കാര്‍ബോഹൈഡ്രേറ്റിനെ ഊര്‍ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ കഴിവിനെ പ്രമേഹം തടസ്സപെടുത്തുകയും ഇതു വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യും. ദീര്‍ഘകാലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന നില്‍ക്കുന്നത് നാഡീ രോഗങ്ങള്‍, കാഴ്ച നഷ്ടം, ഹൃദയ ധമനീ രോഗങ്ങള്‍ തുടങ്ങി വിവിധ അവസ്ഥകള്‍ക്ക് കാരണമാകും. .
ആരോഗ്യത്തെ ദോഷകരമായി ബാധിച്ചതിന്റെ അനന്തര ഫലങ്ങള്‍ പ്രകടമായി തുടങ്ങുമ്പോള്‍ മാത്രമാണ് ടൈപ്പ് 2 പ്രമേഹം സാധാരണയായി തിരിച്ചറിയുക .ചില മുറിവുകളും അണുബാധകളും ഭേദമാകാന്‍ കാല താമസമെടുക്കുന്നത് ഇതിന്റെ ലക്ഷണമാണ്. മൂത്രനാളത്തിലെ അണുബാധയും
ദാഹം കൂടുന്നത് ഈ അവസ്ഥയയുടെ ഒരു ലക്ഷണമായി കണക്കാക്കാറുണ്ട്. ദാഹം കൂടുന്നതിനൊപ്പം ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നല്‍, അമിതമായ വിശപ്പ് , വായ വരളുക, ശരീര ഭാരം കൂടുകയോ കുറയുകയോ ചെയ്യുക എന്നീ ലക്ഷണങ്ങളും കാണപ്പെടും.
ടൈപ്പ് 2 പ്രമേഹം ലൈംഗിക പ്രശ്നങ്ങള്‍ക്കും വഴി തെളിക്കാറുണ്ട്. ലൈംഗിക അവയവങ്ങളിലെ രക്ത ധമനികളെയും നാഡികളെയും നശിപ്പിക്കാന്‍ പ്രമേഹത്തിന് കഴിയുന്നതിനാല്‍ സംവേദന ശേഷി കുറഞ്ഞു വരികയും രതിമൂര്ച്ഛയിലേക്ക് എത്താന്‍ വിഷമമുണ്ടാകുകയും ചെയ്യും. സ്ത്രീകളില്‍ യോനി വരള്‍ച്ചക്കും പുരുഷന്മാരില് വന്ധ്യതയ്ക്കും ഇത് കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക