സാമൂഹ്യ മാധ്യമങ്ങളിലും കുഞ്ചാക്കോ ബോബൻ സജീവമായി ഇടപെടാറുണ്ട്. അവധിക്കാല ആഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ താരം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. ചാക്കോച്ചൻ പങ്കുവെച്ച ഒരു പുതിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
‘റിയല്‍ ലൈഫ് ഒരു രാജമല്ലി’ എന്നാണ് ഭാര്യ പ്രിയയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ‘വത്തിക്കാൻ ഡയറീസ്’ എന്ന ഹാഷ്ടാഗോടെ കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്. ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലെ ഗാനം ഉദ്ദേശിച്ചാണ് കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷൻ. എന്തായാലും കുഞ്ചാക്കോ ബോബന്റെ അവധിക്കാല വീഡിയോ ഹിറ്റായിക്കഴിഞ്ഞു. കുഞ്ചാക്കോ ബോബന്റേതായി ‘അറിയിപ്പ്’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക