ആലപ്പുഴ: പുതുവര്ഷപ്പുലരിയില് നോവായി ജസ്റ്റിനും അലക്സും. ആലപ്പുഴ ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ക്ക് പൊലീസ് ജീപ്പിടിച്ച് ദാരുണാന്ത്യം.
തലവടി തണ്ണീർമുക്കം റോഡിൽ ഇന്ന് പുലർച്ചെ 3.30നാണ് അപകടം. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കൾ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം.
ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക