പുതുവർഷത്തിൽ പ്രവേശിക്കുന്നതോടെ ട്വിറ്ററിൽ വലിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സൈഡ് സ്വൈപ്പ് ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ട്വീറ്റുകൾ, ട്രെൻഡുകൾ, വിഷയങ്ങൾ, ലിസ്റ്റുകൾ എന്നിവ നാവിഗേറ്റ് ചെയ്യാൻ കഴിയുന്ന ചില പുതിയ മാറ്റങ്ങൾ ട്വിറ്ററിൽ ഉണ്ടാകുമെന്ന് മൈക്രോ-ബ്ലോഗിംഗ് സൈറ്റ് സിഇഒ എലോൺ മസ്ക് പ്രഖ്യാപിച്ചു.
പുതിയ നാവിഗേഷൻ സംവിധാനത്തെക്കുറിച്ച് എലോൺ മസ്ക് ഒരു നിശ്ചിത തീയതി നൽകിയിട്ടില്ല. എന്നാൽ 2023 ജനുവരിയിൽ എപ്പോൾ വേണമെങ്കിലും കമ്പനിക്ക് ഇത് അവതരിപ്പിക്കാമെന്ന് വ്യക്തമാക്കി.
‘സ്വൈപ്പിംഗ് അനുവദിക്കുന്ന ട്വിറ്റർ നാവിഗേഷൻ ജനുവരിയിൽ വരുന്നു, ശുപാർശ ചെയ്യുന്നതും പിന്തുടരുന്നതുമായ ട്വീറ്റുകൾ, ട്രെൻഡുകൾ, വിഷയങ്ങൾ മുതലായവയ്ക്കിടയിൽ മാറാൻ അനുവദിക്കും’ .മസ്ക് ട്വീറ്റിൽ എഴുതി.
ഇതോടൊപ്പം ട്വിറ്ററിന്റെ യുഐ ഇന്റർഫേസിൽ ഉടൻ മാറ്റം വരുമെന്നും, അതായത് ഡിസൈനിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും അറിയാൻ കഴിഞ്ഞു.
എന്നിരുന്നാലും ഇത് എത്രത്തോളം സംഭവിക്കുമെന്ന് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നാൽ പുതുവർഷമായ 2023 ജനുവരിയിൽ ഇത് അവതരിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക