ആരോഗ്യത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് യോഗ. ദിവസവും യോഗ ചെയ്യുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. ഇതിൽ ഏറ്റവും മികച്ചതാണ് ചക്രാസനം. ചക്രാസനം ചെയ്യുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ചക്രാസനം ചെയ്യുന്നതിലെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
ശരീരത്തിന് വഴക്കം കുറയുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ ഒന്ന് കുനിയാനോ നിവരാനോ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ചക്രാസനം ചെയ്യുന്നതിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും പാടേ ഇല്ലാതാക്കുന്നു.
അകാല വാര്‍ദ്ധക്യം എന്നത് പലര്‍ക്കും അവരുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചക്രാസനം ശീലമാക്കാം. ഇവരില്‍ മുഖത്തേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നത് വഴി വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുന്ന ഘടകങ്ങളെ കുറക്കുന്നു.
പലപ്പോഴും ഒരേ സമയം ഇരുന്നുള്ള ജോലികള്‍ നമ്മുടെ നട്ടെല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് വിട്ടുമാറാത്ത നടുവേദന പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിനെ പരിഹരിക്കാന്‍ ഏറ്റവും മികച്ചത് യോഗ തന്നെയാണ്. കാരണം യോഗ ചെയ്യുന്നത് നിങ്ങളുടെ നട്ടെല്ലിലെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ചക്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മികച്ച സ്ട്രെച്ചുകളില്‍ ഒന്നായി മാറുന്നു. ഇത് നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ആരോഗ്യമുള്ള നട്ടെല്ലുകള്‍ സംഭാവന ചെയ്യുകയും ചെയ്യുന്നു. എല്ലാ ദിവസവും ചക്രാസനത്തില്‍ നില്‍ക്കുന്നതിന് ശ്രമിച്ച് നോക്കൂ. നിങ്ങള്‍ക്ക് തന്നെ മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കും.
മാനസിക സമ്മര്‍ദ്ദം എന്നത് ഇന്നത്തെ ജീവിത ശൈലിയുടെ സംഭാവനയാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചക്രാസനം ശീലമാക്കാവുന്നതാണ്. ചക്രാസനം ചെയ്യുന്നതിലൂടെ ശരീരത്തിലേക്കുള്ള രക്തസംക്രമണത്തില്‍ കാര്യമായ മാറ്റം സംഭവിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ ആരോഗ്യവും മാനസികവുമായ പോസിറ്റീവ് മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നു. ഹോര്‍മോണ്‍ സംബന്ധമായുണ്ടാവുന്ന മാറ്റങ്ങള്‍ക്കും മികച്ചൊരു പരിഹാരമാണ് ചക്രാസനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക