തിരുവനന്തപുരം: തലക്ലായില്‍ കുഴിമന്തി കഴിച്ച പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി.
പെൺകുട്ടി കുഴിമന്തി കഴിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും പ്രശ്നമുണ്ടോയെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 36 ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. 6 ഹോട്ടൽ അടച്ചുപൂട്ടി. 19 ഹോട്ടലുകൾക്ക് പിഴയിട്ടു. 11 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക