ഇന്നത്തെ കാലത്ത് പലരിലും കണ്ടു വരുന്ന ഒന്നാണ് വൈറ്റമിന്‍ ബി12 കുറവ്. ഇത് പല ലക്ഷണങ്ങളായി നമ്മളില്‍ പ്രത്യക്ഷപ്പെടുന്നു. ഇതില്‍ ഒന്നാണ് മാനസികമായ പ്രശ്നങ്ങള്‍. അനാവശ്യമായ ഉത്കണ്ഠ, ഡിപ്രഷന് എന്നിവയെല്ലാം വൈറ്റമിന്‍ ബി12 കുറവു കാരണമുണ്ടാകാം. ഇവ നാഡികളുടെ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ഇതിനാല്‍ തന്നെ ഏകാഗ്രതപ്രശ്നങ്ങളും അനുഭവപ്പെടും. ഒരു കാര്യത്തിലും ശ്രദ്ധിയ്ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും.
ഇതുപോലെ വയര്‍ സംബന്ധമായ പല പ്രശ്നങ്ങളുമുണ്ടാകും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളുണ്ടാകാം. വിശപ്പു കുറയാം. ദഹനം ശരിയായി നടക്കുന്നില്ല. വയറിനകത്ത് ഉരുണ്ടു മറിയുന്ന പോലുളള തോന്നലുണ്ടാകും. ഇതു പോലെ കൈകാലുകള്‍ക്ക് തരിപ്പും കഴപ്പും അനുഭവപ്പെടുന്നതും സാധാരണയാണ്.
.എത്ര ഉറങ്ങിയാലും ഭക്ഷണം കഴിച്ചാലുമെല്ലാം കാരണമറിയാതെയുളള ക്ഷീണമുണ്ടാകും. ഉന്മേഷക്കുറവുണ്ടാകും. ഒരുു ജോലിയും ചെയ്യാന്‍ കഴിയാത്ത വിധത്തിലെ ക്ഷീണമുണ്ടാകും. ഇതു പോലെ വിട്ടുമാറാത്ത തലവേദന, തല പെരുപ്പ് എന്നിവ അനുഭവപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക