ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കണം. അതിന് ശേഷം അതിലേക്ക് ഒരു കപ്പ് എണ്ണ ഒഴിക്കുക. ഇത് നല്ലതുപോലെ ചൂടായി വരുമ്പോള്‍ ഇതിലേക്ക് രണ്ടോ മൂന്നോ തണ്ട് കറിവേപ്പില ചേര്‍ക്കുക. ശേഷം ഇതിലേക്ക് ചെമ്പരത്തി പൂവും ചേര്‍ക്കണം. കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും അതിലേക്ക് അല്പം ഉലുവയും ചേര്‍ക്കണം. ഇതെല്ലാം നല്ലതുപോലെ മൂത്ത് വരുമ്പോള്‍ എണ്ണ ഓഫ് ചെയ്യാവുന്നതാണ്. ഇതിന്റെ പാകം എന്ന് പറയുന്നത് ചെമ്പരത്തി പൂവ് എണ്ണയില്മൊരിഞ്ഞ് വരുന്നത് വരെയാണ്. ഈ പാകത്തില്‍ ആയി കഴിഞ്ഞാല്‍ എണ്ണ ഓഫ് ചെയ്ത് നിങ്ങള്‍ക്ക് ചൂടാറുന്നതിന് വേണ്ടി മാറ്റി വെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക