ആരോഗ്യത്തിന് ഏറ്റവും ഗുണമുള്ളത് ആണല്ലോ യോഗ. ചർമ്മസംരക്ഷണത്തിനും യോഗയിൽ പരിഹാരമുണ്ട്. എന്നാൽ മുടിയുടെ ആരോഗ്യത്തിനും യോഗയിലൂടെ പരിഹാരമുണ്ട്. മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചില യോഗാസനങ്ങളുണ്ട്.
ശീര്‍ഷാസനം നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടി കൊഴിച്ചില്‍, കഷണ്ടി എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. അകാല നര തടയുന്നതിനും പുതിയ മുടി വളരാന്‍ സഹായിക്കുന്നതിനും ഈ പോസ് ഗുണം ചെയ്യും. തലകീഴായി നില്ക്കുന്ന പോസാണ് ഇത്. ഇതിലൂടെ നിങ്ങളുടെ കേടായ മുടികളെ പരമാവധി വളര്‍ച്ചാ ശേഷിയിലെത്തുകയും അതുവഴി മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മുടി വളര്‍ച്ചയ്ക്കുള്ള യോഗാസനങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് ഉത്തനാസനം. ഈ യോഗ പോസ് ചെയ്യാന്‍ വളരെ എളുപ്പവും ഫലപ്രദവുമാണ്. ഇത് പേശികളെ ശാന്തമാക്കുകയും തലയിലേക്കും തലയോട്ടിയിലേക്കും രക്തവും ഓക്സിജനും ഒഴുക്കുകയും ചെയ്യുന്നു, ഇത് മുടിയിഴകളെ നീളവും ശക്തവുമായി വളരാന്‍ പ്രാപ്തമാക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ഘടനയും ഗുണവും മെച്ചപ്പെടുത്തുകയും മുടിയെ തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.
സൂര്യനമസ്കാരത്തിന്റെ ഒരു ഭാഗമാണ് അധോമുഖ ശ്വാനാസനം. പുറം, തല, സൈനസ് എന്നിവയ്ക്ക് ഏറ്റവും പ്രയോജനപ്രദമായ യോഗാസനമാണിത്. സമ്മര്‍ദ്ദം, വിഷാദം, ഉറക്കമില്ലായ്മ എന്നിവ പരിഹരിക്കാന്‍ ഈ യോഗാസനം നിങ്ങളെ സഹായിക്കും. നിങ്ങളുടെ തല രണ്ട് മിനിറ്റ് നേരത്തേക്ക് താഴേക്കായി കിടക്കുന്നതിനാല്‍ രക്തം തലയിലേക്ക് ഒഴുകുന്നു. ഇത് തലയോട്ടിയെയും മുടിയിഴകളെയും പുനരുജ്ജീവിപ്പിക്കുന്നു. ഇത് മുടിയിഴകളെ ശക്തിപ്പെടുത്താനും മുടി വീണ്ടും വളരാനും സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക