മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി അല്പം ചെറുപയര്‍ തലേദിവസം വെള്ളത്തിലിട്ട് വെക്കുക. പിന്നീട് ഇത് അടുത്ത ദിവസം അരച്ച് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് നല്ലതുപോലെ പഴുത്ത പഴം മിക്സ് ചെയ്ത് ചേര്‍ക്കുക. ഇത് കട്ടിയുള്ള മാസ്ക് ആയി നിലനിര്‍ത്തുക. ഇത് തലയോട്ടി ഉള്‍പ്പടെയുള്ള ഭാഗത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15-20 മിനിറ്റ് ഇത് വരണ്ടതാക്കി വെക്കുക. പിന്നീട് മുടി നനച്ച് മൃദുവായി സ്ക്രബ് ചെയ്യുക.
പിന്നീട് അല്പ സമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഈ മാസ്ക് ആഴ്ചയില്‍ രണ്ടുതവണ പുരട്ടുന്നത് നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക