കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയ്ക്ക് സമീപം തകര്‍ന്നു വീണ യെതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്.
കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പറക്കുകയായിരുന്ന യെതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 വിമാനം ഞായറാഴ്ച രാവിലെ കാസ്കി ജില്ലയിലെ പൊഖാറയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക