ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ തത്സമയമാണ്, ഉപഭോക്താക്കൾക്ക് 2023 ജനുവരി 20 വരെ ഈ വിൽപ്പന പ്രയോജനപ്പെടുത്താം.
സെല്ലിൽ Samsung, OnePlus Redmi, iQOO തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ഫോണുകളും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഉപഭോക്താക്കൾക്ക് OnePlus 10R 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരം നൽകുന്നു.
OnePlus 10R 5G 38,999 രൂപയ്ക്ക് പകരം വെറും 29,999 രൂപയ്ക്ക് വാങ്ങാമെന്ന് ലൈവ് ബാനറിൽ നിന്ന് മനസ്സിലായി. ഇത് കൂടാതെ എക്സ്ചേഞ്ച് ഓഫർ പ്രകാരം 18,050 രൂപ കിഴിവിൽ ഫോൺ വാങ്ങാം.
OnePlus 10R 5G-ന് 6.7-ഇഞ്ച് ഫുൾ HD + 10-ബിറ്റ് അമോലെഡ് ഡിസ്പ്ലേയുണ്ട്, ഇത് HDR10+ സപ്പോർട്ട് ചെയ്യുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണവും ഫോണിന്റെ സ്ക്രീനിന് ലഭിക്കുന്നു. OnePlus 10R 5G രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിന്. മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്സെറ്റാണ് ഈ ഫോണിലുള്ളത്. അണ്ടർ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിലാണ് ഫോൺ ബൂട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക