ബി പി കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് ദോഷമാണ്. ഈ രണ്ട് അവസ്ഥയിലും ശ്രദ്ധിക്കേണ്ടതുണ്ട്. രക്തസമ്മര്‍ദ്ദം സാധാരണയേക്കാള്‍ താഴുന്ന അവസ്ഥയില്‍ അതിനെ ഹൈപ്പോ ടെന്‍ഷന്‍ എന്നാണ് പറയുന്നത്. ബിപി കുറഞ്ഞാൽ ഇനി ഈ പാനീയങ്ങളിലൂടെ പരിഹാരം കാണാം
ഉപ്പിട്ട കഞ്ഞിവെള്ളവും ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കുറഞ്ഞ ബിപി ഉള്ളവര്‍ക്ക് നിര്‍ബന്ധമായും കഴിക്കാവുന്നതാണ് ഉപ്പിട്ട കഞ്ഞിവെള്ളം. ഇത് ശീലമാക്കുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. ശരീരത്തിന് ഊര്‍ജ്ജവും ഇതിലൂടെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു.
രക്തസമ്മര്‍ദ്ദം കുറഞ്ഞാല്‍ ഉടന്‍ തന്നെ അല്പം തുളസി വെള്ളമോ അല്ലെങ്കില്‍ തുളസിയിട്ട ചായയോ കുടിക്കാവുന്നതാണ്. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് തുളസി വെള്ളം ഗുണം ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കുറയുന്ന അവസ്ഥയില്‍ രോഗിക്ക് തുളസി വെള്ളം സ്ഥിരമായി കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കുന്നു.
ഇരട്ടിമധുരം കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ കുറക്കാന്‍ സാധിക്കുന്നു. ഇതിന്റെ വേര് രക്തസമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇരട്ടിമധുരം ചായയുണ്ടാക്കി കഴിക്കുന്നതിലൂടെ നിങ്ങളുടെ കുറഞ്ഞ ബിപിയെ ഇല്ലാതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക