ഡല്‍ഹി: ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി തന്റെ അഞ്ച് കമ്പനികളുടെ ഐപിഒ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ അഞ്ച് കമ്പനികള്‍ക്കെങ്കിലും ഐപിഒ ഉണ്ടായിരിക്കുമെന്ന് അദാനി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ 9 കമ്പനികള്‍ നിലവില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് .
അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സെസ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്സ്മിഷന്, അദാനി വില്‍മര്‍, അംബുജ, എസിസി സിമന്റ് എന്നിവയാണ് ഈ കമ്പനികള്‍. കഴിഞ്ഞ വര്‍ഷം അദാനി അംബുജയെയും എസിസി സിമന്റിനെയും സ്വന്തമാക്കി. ഇത് കൂടാതെ 5 കമ്പനികളെ കൂടി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്.
ഈ 5 കമ്പനികളുടെ ഐപിഒ കൊണ്ടുവരാനുള്ള തയ്യാറെടുപ്പ്
അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ്
അദാനി റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ്
അദാനി റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ്,
അദാനി കോനെക്സ് പ്രൈവറ്റ് ലിമിറ്റഡ്
ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം, അദാനി ഗ്രൂപ്പിലെ ഒട്ടുമിക്ക കമ്പനികളുടെയും ഓഹരികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗംഭീരമായ മുന്നേറ്റമാണ് നടത്തിയത്. ഇതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായി അദാനി മാറി. ആമസോണിന്റെ ജെഫ് ബെസോസിന്റെയും ബില്‍ ഗേറ്റ്സിന്റെയും സമ്പത്തിന് തുല്യമാണ് അദ്ദേഹത്തിന്റെ സമ്പത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക