രോമം ഇല്ലാതാക്കുന്നതിന് വേണ്ടി വാക്സ് ചെയ്യുമ്പോള്‍ അത് ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചെങ്കിലും പൂര്‍ണമായും കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ വാക്സ് അധികമായി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.
വാക്സ് പൂര്‍ണമായും ഉണങ്ങുന്നതിന് മുന്‍പ് മാറ്റരുത്. ഇത് ചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ അമിത രോമവളര്‍ച്ചയുള്ള വ്യക്തിയാണെങ്കില്‍ പോലും ഒരു മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ വാക്സ് ചെയ്യരുത്.
വാക്സ് ചെയ്യുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഒന്നാണ് എക്സ്ഫോളിയേഷന്‍. ഇത് നിങ്ങളുടെ ചര്‍മ്മം വാക്സിന് വേണ്ടി തയ്യാറാക്കുന്നു. ഈ സമയം തന്നെ ചര്‍മ്മത്തിലെ അമിത രോമത്തെ പുറം തള്ളുന്നതിന് സാധിക്കുന്നു. ഇതിന് വേണ്ടി സ്ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്. ഷുഗര്‍ സ്ക്രബ്ബ് ആണ് ഏറ്റവും മികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക