നാരങ്ങയുടെ പകുതി മുറിച്ച് നീര് പിഴിഞ്ഞ് അതില്‍ കുറച്ച് തുള്ളി തേന്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് മിക്സ് ചെയ്ത് ചര്‍മ്മത്തിന്റെ സ്ട്രെച്ച് മാര്‍ക്കുകള്‍ ബാധിച്ച ഭാഗങ്ങളില്‍ പുരട്ടുക. അല്പനേരം കാത്തിരിക്കുക. ചര്‍മ്മത്തില്‍ നന്നായി പോഷകങ്ങള്‍ ആഗിരണം ചെയ്ത ശേഷം നനഞ്ഞ ടവല്‍ ഉപയോഗിച്ച് ഇത് തുടച്ചുകളയുക.
അവോക്കാഡോ എടുത്ത് പകുതിയായി മുറിക്കുക. തൊലി നീക്കി വിത്ത് കളഞ്ഞ് പള്‍പ്പ് മാത്രം എടുക്കുക. ഇത് മാഷ് ചെയ്ത് കട്ടയില്ലാത്ത പേസ്റ്റ് തയ്യാറാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും കുറച്ച് തേനും ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിച്ച് സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്ള ചര്‍മ്മത്തില്‍ പുരട്ടുക. കുറച്ച് മിനിറ്റ് ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്ത് മറ്റൊരു 10-15 മിനുട്ട് വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക