തെന്നിന്ത്യൻ സിനിമ ലോകത്തെ മൂല്യമേറിയ താരങ്ങളാണ് മൂന്ന് പേരും. ഇവരുടെ സിനിമയ്ക്കായി ആരാധകർ എല്ലായ്പ്പോഴും കാത്തിരിക്കാറുണ്ട്. തമിഴ് സിനിമ ലോകത്ത് മാത്രമല്ല, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഇവർക്ക് ആരാധകരുണ്ട്. ഒരു തമിഴ് ഗായിക തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ചുവപ്പഴകിൽ മോഡേണായി എസ്തർ; ഇത് ലാലേട്ടന്റെ മകളായി എത്തിയ കുഞ്ഞ് തന്നെയോ എന്ന് ആരാധകർ
അവർ പങ്കുവച്ച ചിത്രത്തിൽ ഗായികയേയും അവരുടെ സഹോദരന്മാരെയും ആണ് കാണാൻ കഴിയുന്നത്. ഏതാണ് ഗായിക എന്നല്ലേ. മറ്റാരുമല്ല നടൻ ശിവകുമാറിന്റെ മക്കളാണ്. അതായത്, തമിഴ് സിനിമയിലെ നടിപ്പിൻ നായകൻ സൂര്യയും, അദ്ദേഹത്തിന്റെ സഹോദരനും ഇന്ന് തമിഴ് സിനിമയിൽ തിളങ്ങിനിൽക്കുന്ന നായകനുമായ കാർത്തിയും, അവരുടെ സഹോദരിയും ഗായികയുമായ ബ്രിന്ദയുമാണ് ചിത്രത്തിൽ കാണുന്ന കുട്ടികൾ.
അക്സർ പട്ടേൽ വിവാഹിതനായി; വധു മേഹ പട്ടേൽ
തെന്നിന്ത്യൻ സിനിമയുടെ സ്റ്റാർ ഐക്കൺ ആണ് ഇന്ന് നടൻ സൂര്യ. നടി ജ്യോതികയാണ് സൂര്യയുടെ ഭാര്യ. സഹോദരൻ കാർത്തിയും ഏറെ ആരാധകരുള്ള നടനാണ്. അമീർ സംവിധാനം ചെയ്ത ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാർത്തിയുടെ സിനിമയിലേക്കുള്ള പ്രവേശം.
മുലപ്പാൽ ബാങ്കിലേക്ക് 10 മാസം കൊണ്ട് 105 ലിറ്റർ പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ
സഹോദരന്മാർ അഭിനയത്തിൽ തിളങ്ങിയപ്പോൾ ശിവകുമാറിന്റെ ഇളയ മകളാവട്ടെ , സംഗീതത്തിലേക്ക് ചുവടുവച്ചു. തമിഴ് സിനിമയിലെ അറിയപ്പെടുന്ന പിന്നണി ഗായികയാണ് ബ്രിന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക