വഡോദര: ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം. മേഹ പട്ടേലാണ് വധു. വിവാഹത്തിന് മുമ്പ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം കളിച്ചിരുന്നില്ല.
സോഷ്യൽ മീഡിയയിൽ താരം ചിത്രങ്ങളൊന്നും പങ്കിട്ടിട്ടില്ലെങ്കിലും അക്സറിന്റെ ആരാധകർ വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കിടുന്നുണ്ട്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. ജനുവരി 20 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക