നിരവധി സിനിമകളിൽ ബാലതാരമായി എത്തിയ ആളാണ് എസ്തർ അനിൽ. മോഹൻലാലിനൊപ്പമാണ് എസ്തർ കൂടുതൽ ചിത്രങ്ങളിൽ മലയാളത്തിലെത്തിയതും. ചിത്രങ്ങളിൽ തന്നെ ഏറ്റവും ശ്രദ്ധയാകർഷിച്ച വേഷം ദൃശ്യം സിനിമയിലേതായിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ ഇളയ മകളായി എത്തിയത് എസ്തർ ആയിരുന്നു.
മുലപ്പാൽ ബാങ്കിലേക്ക് 10 മാസം കൊണ്ട് 105 ലിറ്റർ പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ
ഒരുനാൾ വരും, ഓള് എന്ന ചിത്രത്തിലെല്ലാം എസ്തർ മികവുറ്റ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ ആണ് ഇതേ വേഷം കൈകാര്യം ചെയ്തത്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവന്ന ഡ്രെസ്സിൽ അതിമനോഹരിയാണ് എസ്തർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക