ഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ നിര്‍ണായക സ്ഥാനത്ത് വച്ച് അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി യാത്ര തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളിയായത്. പരിക്ക് സംബന്ധിയായി അഭിലാഷ് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
2018ല്‍ പരിക്ക് പറ്റിയ മേഖലകളില്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസില്‍ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്.
ഇനി ഒന്‍പതിനായിരം നോട്ടിക്കല്‍ മൈല്‍ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറില്‍ തുടങ്ങിയ യാത്ര ഏപ്രില്‍ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക