ഹരിപ്പാട്: വൃദ്ധ ദമ്പതിളെ വിഷം ഉളളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു. ആറാട്ടുപുഴ മംഗലം തുണ്ടത്തിൽ വീട്ടിൽ കെ. പുരുഷനാ (78) ണ് മരിച്ചത്.
ഭാര്യ രഞ്ജിനി (മണി-68) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെ ഇവർ കിടന്നിരുന്ന മുറിയിൽ നിന്ന് ഛർദ്ദിക്കുന്ന ശബ്ദം കേട്ട് മകൻ ചെന്നു നോക്കിയപ്പോഴാണ് അവശനിലയിൽ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക