മുഖസൗന്ദര്യത്തിനായി പരീക്ഷിക്കാം ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ…
ഒന്ന്…
ഒരു ടീസ്പൂണ്‍ പാല്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുക.
രണ്ട്…
രണ്ട് ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിക്സ് ചെയ്ത ശേഷം മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും പുരട്ടുക. മുഖം നിറം വയ്ക്കാന്‍ ഈ ഫേസ് പാക്ക് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക