റിയാദ്: വിമാന യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ അനുമതി നല്കുന്ന പുതിയ ഇ – ട്രാന്‍സിറ്റ് വിസ അനുവദിച്ച് സൗദി അറേബ്യ.
വിസ സംവിധാനം നിലവില്‍ വന്നു. സൗദി എയര്‍ലൈന്‍, ഫ്ലൈനാസ് എന്നിവയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ അപേക്ഷിക്കാം. വിമാന ടിക്കറ്റിനൊപ്പം തന്നെ ഇത് അനുവദിക്കും. ഡിജിറ്റല്‍ വിസ ഇമെയിലിലൂടെ ലഭിക്കും.
ഇ – ട്രാന്‍സിറ്റ് വിസ സൗജന്യമാണ്. മൂന്ന് മാസമാണ് ഇ – ട്രാന്‍സിറ്റ് വിസയുടെ കാലാവധി. ട്രാന്‍സിറ്റ് വിസ ലഭിക്കുന്നവരെ രാജ്യത്ത് വാഹനം ഓടിക്കാനും അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക