വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് ഭാവന തിരിച്ചെത്തുന്നത്. ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ‘ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെല്ലാം സജീവമായിരുന്ന ഭാവന മലയാള സിനിമ മേഖലയിൽ മാത്രമാണ് വിട്ടു നിന്നിരുന്നത്. ഷറഫുദീൻ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്.
മുഖം തിളങ്ങാൻ ബദാം ക്രീം ; തയ്യാറാക്കാം
ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാള സിനിമയിലേയ്ക്ക് തിരികെ എത്തുന്ന ഭാവനയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടി.
കറിവേപ്പില ദീർഘകാലം കേട് കൂടാതെ സൂക്ഷിക്കാൻ 2 വഴികളിതാ
‘ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ‘ എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ…’ മന്ത്രി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക