നല്ല കൊളസ്ട്രോൾ നിലയും ഹോർമോൺ ബാലൻസും നിലനിർത്താൻ മിതമായ അളവിൽ നെയ്യ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
ഭക്ഷണത്തിൽ നെയ്യ് ഉൾപ്പടുത്തുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
1- ധാതുക്കളും പൂരിത കൊഴുപ്പുകളും അടങ്ങിയ നെയ്യ്, നാഡീവ്യവസ്ഥയുടെയും എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ദിവസേന മിതമായി നെയ്യ് കഴിക്കുന്നത് തലച്ചോറിന്റെ മികച്ച ആരോഗ്യത്തിന് ഗുണം ചെയ്യും.
2- നെയ്യ് നിങ്ങളെ കൂടുതൽ നേരം വിശപ്പ് മാറിയതായി തോന്നിപ്പിക്കുന്നു. ഇത് സജീവമായ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും റൊട്ടിയിലെ ഗ്ലൂട്ടൺ, ഫൈബർ എന്നിവ എളുപ്പത്തിൽ ദഹിപ്പിക്കുകയും ചെയ്യുന്നു.
3- നെയ്യ് കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. സുപ്രധാന ഫാറ്റി ആസിഡുകളുടെയും കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെയും (എ, ഡി, ഇ, കെ) പ്രധാന ഉറവിടമാണ് നെയ്യ്.
4- നെയ്യ് കഴിക്കുന്നത് മെച്ചപ്പെട്ട ദഹനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ദഹനത്തിന് ആവശ്യമായ വയറ്റിലെ ആസിഡിന്റെ ഉത്പാദനം ഇത് സുഗമമാക്കുന്നു.
5- ചപ്പാത്തിയിൽ നെയ്യ് ചേർക്കുന്നത് നല്ലതാണ്, എന്നാൽ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു റൊട്ടിക്ക് ഒരു ചെറിയ ടീസ്പൂൺ നെയ്യ് കൃത്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക