ലണ്ടന്‍: ബ്രിട്ടനിലെ പുതിയ രാജാവായ ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കുന്നതിനായി ടോം ക്രൂസ് തന്റെ സിനിമാ പ്രോജക്ടുകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. മെയ് 6 നാണ് ലണ്ടനില്‍ ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണചടങ്ങ് നടക്കുന്നത്. ഈ ചരിത്ര സംഭവത്തിന്റെ ഭാഗമായി പങ്കെടുക്കുന്നതിനായാണ് ടോം ക്രൂസിന്റെ പുതിയ ചിത്രമായ ‘മിഷന്: ഇംപോസിബിള്‍’ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിലേക്ക് ടോമിനെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അത് നിരസിക്കില്ലെന്നുമാണ് കരുതുന്നതെന്നും ഒരു സ്രോതസ്സ് വിശദീകരിച്ചു. ‘ഇത് വളരെ അഭിമാനകരമായ ഒരു സംഭവമാണ്, ടോം ഒരു യഥാര്‍ത്ഥ രാജകീയവാദിയാണ്. കൂടാതെ അദ്ദേഹം ഇപ്പോള്‍ വില്യം രാജകുമാരനോടും കേറ്റിനോടും വളരെ അടുപ്പം പുലര്‍ത്തുന്നുമുണ്ട്.
കിരീടധാരണത്തില്‍ തനിക്ക് പങ്കെടുക്കാനാകുമെന്ന് ഉറപ്പാക്കാന്‍ ‘മിഷന്: ഇംപോസിബിള്‍’ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ടോം സിനിമാ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്രോതസ്സ് വിശദീകരിച്ചു. ടോമിന്റെ തീരുമാനം സിനിമ പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക